1.
വിണ്ണിലാണെന്റെ പിതൃഭവനം
മന്നിലുളളതോ വിട്ടുപിരിയും
ഉലകിതെന്നറിഞ്ഞു
ഉയരുന്നെൻ മനസ്സിൽ
മമ പ്രിയൻ വരവിനെ കാത്തിടുവാൻ
2.
സ്വർഗ്ഗ ഗേഹം പൂകിടുവാൻ
വെമ്പലേറുന്നെൻ ഹൃദയം
തങ്കമുഖ പ്രഭയിൽ
അന്തമില്ല യുഗത്തിൽ
മമ പ്രിയൻ കൂടെ ഞാൻ വാണിടുവാൻ
3.
യേശുരാജൻ വന്നിടുവാൻ
ഭക്തർ വാനിൽ പറന്നിടുവാൻ
കാലമേറെയില്ലല്ലോ
കണ്ണീരെല്ലാം തുവരാൻ
ആനന്ദ ഗാനങ്ങൽ പാടിടുവാൻ
975
എന്നു വന്നു കാണുമെന്നേശുവിനെ
പൊന്നു തിരുമേനിയാം വല്ലഭനെ