977

1.

വരുന്നു വേഗം യേശു രാജൻ
ഭരണം ഭൂമേൽ ചെയ്തിടുവാൻ
ദൈവികരാജ്യം സ്ഥാപിക്കുവാൻ
വരുന്നു വേഗം യേശുരാജൻ

2.

സാത്താനെ ബന്ധനം ചെയ്തിടുമേ
ശാശ്വത ശാന്തി പകർന്നിടുമേ
സന്താപങ്ങൾ പറന്നോടിടുമേ
സത്ഭരണം ഭൂവിലായിടുമേ

3.

യുദ്ധവും ക്ഷാമവും ഭൂകമ്പവും
ഉഗ്രജനങ്ങളിൻ കൊലവിളിയും
ഭീകര വാഴ്ചയും മാറിടുമേ
പ്രീതിയോടേവരും വസിച്ചിടുമേ

4.

മരുഭൂതലവും മലരണിയും
വരണ്ടഭൂമയിൽ ഫലം പെരുകും
അനുഗ്രഹമാരിയാൽ ജലം നിറയും
അവനിയിലേശു വാണിടുമ്പോൾ

5.

നിന്ദിതരും രക്തസാക്ഷികളും
മന്നിതിൽ പാടുകളേറ്റവരും
പൊന്മുടി ചൂടിയന്നാർത്തു പാടി
മന്നവൻ ക്രിസ്തുവിൻ കൂടെ വാഴും
ആ... ആനന്ദമേ പരമാനന്ദമേ
അന്നാളിലെന്തോരാനന്ദമേ
മനുവേൽ മശിഹ നീതിയിൽ
രാജനായ് ഭൂ -
വാഴുമന്നാളിലെന്താനന്ദമേ