1.
ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ
വാസം ഒരുക്കാൻ പോയ പ്രിയൻ താൻ
2.
നിന്ദ കഷ്ടത പരിഹാസങ്ങൾ
ദുഷികളെല്ലാം തീരാൻ കാലമായി
3.
പ്രാണപ്രിയന്റെ പൊന്നു മുഖത്തെ
തേജസ്സോടെ നാം കാണ്മാൻ കാലമായ്
4.
കാന്തനുമായി വാസം ചെയ്യുവാൻ
കാലം സമീപമായി പ്രിയരേ
5.
ഒരുങ്ങി നിന്നോർ തന്നോടുകൂടെ
മണിയറയിൽ വാഴാൻ കാലമായ്
6.
യുഗായുഗമായ് പ്രിയൻ കൂടെ നാം
വാഴും സുദിനം ആസന്നമായി
7.
കാഹളധ്വനി കേൾക്കും മാത്രയിൽ
മറുരൂപമായ് പറന്നിടും നാം