1.
വാ! നീയെന്നുമാമാദിയിൽ വിളിച്ച
വാനോർ നാഥാ! നിൻ വാഹനമെങ്ങോ?
വരവണയും തോറും വാഞ്ചയാ നോക്കി
വാണീഭൂമിയിൽ കേണിടുന്നഹം
2.
സാലേം നായക! സാദരം നീയെൻ
സാദമകറ്റി വൻ മോദമരുൾക
ഖേദമകലും തിരുനാദമതേ
ശ്രവിച്ചാനന്ദിക്കുവാൻ നീ കൃപ ചെയ്ക
3.
3.വാനിൽ വാനവരോടതിഘോഷ -
മായിറങ്ങും ദിനമോർത്തിടുന്നേൻ ഞാൻ
ആയതു നിനയ്ക്കുമ്പോളാതുരനാവേൻ
ആ നാളെന്നുമേ കാണാകും മമ
979
എന്തിഹ താമസം ചെയ്തിടുന്നു വിഭോ
വന്നിടാനിതു വാസരമല്ലോ
നിന്നുടെ വരവിനെത്തന്നെ ഞാൻ കാത്തു
നിന്നിടുന്നിതാ നീ ദയ ചെയ്ക