1.

നാമിന്നു അന്യരായി
പാർക്കുന്നു പാരിലെന്നാൽ
നമുക്കായൊരുക്കീടുന്നു
അതിരമ്യമായ ഗേഹം
അതിലേശുവോടുകൂടെ
അനവദ്യധന്യരായി

2.

കർത്താവിലിന്നു നമ്മൾ
ചെയ്യുന്ന വേലകൾക്കായ്
നൽകും പ്രതിഫലങ്ങൾ
ദൂതഗണസദസ്സിൽ
തീരാ വിനകൾ തീർന്നു
ഉല്ലാസരായി വിണ്ണിൽ

3.

അഴിയുമീമർത്യദേഹം ആ
ദിവ്യകാന്തിയാലെ
അഴകുളളതായി മാറും
അവനോടു തുല്യമായി
തേജസ്സാലന്നു നിത്യ
അവകാശ ഭാഗ്യനാട്ടിൽ
അതിമോദത്തോടെ നമ്മൾ

980

വരുമേശു വാനിലന്നാൾ
അവനോടു ചേർന്നിടും നാം
പിരിയാതെയെന്നും വാഴും
അതിമോദമോടെ നമ്മൾ