982

1.

ആത്മനാഥനാഗമിപ്പാൻ
ആസന്നമായ് ദിനങ്ങൾ
ആടലകന്നാമോദാൽ
വാണിടും യുഗായുഗങ്ങൾ

2.

കാഹളങ്ങൾ കേൾക്കുവാനായ്
കാതോർക്കുവാൻ നേരമായ്
കാലമേറെയില്ലിനിയും
കാത്തിരിക്കാം കുതുകമോടെ -

3.

കാലമെല്ലാം തീർന്നിടാറായ്
കാന്തനേശു വന്നിടാറായ്
കണ്ണുനീരും തോർന്നിടാറായ്
കാന്തയേ നീ ആനന്ദിക്ക

4.

ഉദിക്കാറായ് ഉദയതാരം
ഉണർന്നിടാം സോദരരേ
ഉലയാതെയുലകിൽ നാം
ഉയർത്തിടാം യേശുവിനെ -

5.

പ്രത്യാശാ നാടതിന്നായ്
പ്രത്യാശയോടിഹത്തിൽ
പ്രതിവാസരം ഒരുങ്ങാം
പ്രിയനാകുമേശുവിനായ് -
നാഥനേശു വന്നിടും
വാനമേഘ വാഹനേ
ചേരും നാം പ്രിയന്നരികിൽ
കാണും നാം നേരിൽ നാഥനെ