2.
സംസാരസാഗരേ നീന്തി നീന്തി ഞാൻ
സന്താപത്താലുഴന്നീടുന്നയ്യോ
സന്തോഷമേകുവാൻ
നിൻകൂടെ വാഴുവാൻ
സൗന്ദര്യ പൊൻമുഖം കണ്ടിടുവാൻ
3.
സ്വന്തമായൊന്നുമേ
കാണുവാനില്ലിതിൽ
സ്വന്തമായ് നീ മതി യേശുദേവാ
ബന്ധുക്കൾ മിത്രരും അന്ത്യസമയമേ
പിന്തിരിഞ്ഞീടുമാ ശോകരംഗം
4.
ആശ്വാസമേകുക വിശ്വാസനായക
നശ്വരനാടകമാണീ ലോകം
ആശിഷമേകുക എൻശ്വാസം പോംവരെ
നിൻഗാനം പാടുവാൻ ശക്തി നൽക
985
1.
കാത്തു കാത്തേകനായ്
നിൻ വരവോർത്തു ഞാൻ
നാളെത്ര നീക്കിയെൻ യേശുദേവാ
കാണും പ്രപഞ്ചമോ മാറുമെന്നാകിലും
മാറാത്ത വാക്കു നീ തന്നതല്ലോ