1.

ക്രൂശിലെൻ പേർക്കായ് മരിച്ച
യേശു നാഥനെ
ചെന്നു നേരിൽ കണ്ടിടുവാൻ
എന്നു സാദ്ധ്യമോ?

2.

പാരിൽ ഞാൻ പരദേശിയായി
പാർത്തിടുന്നല്ലൊ
പ്രാണനാഥാ വന്നിടുവാൻ
താമസമെന്തേ?

3.

കണ്ണുനീരും കയ്പുമല്ലാ -
തില്ലിവിടൊന്നും
നിൻ വരവല്ലാതൊരാശ
വേറെയില്ലീശാ

4.

കാഹളം മുഴങ്ങിടുവാൻ
കാലമായില്ലേ?
നാഥാ! നിന്നെ കാത്തിരിപ്പൂ
നാൾകളെണ്ണി ഞാൻ

986

എന്നു കാണും ഞാ - നെൻ പ്രിയനെ
എന്നും കാണും ഞാൻ?
സ്വന്ത രക്തം ചിന്തിയെന്നെ
വീണ്ടെടുത്തോനെ