1.

ഇരുളഖിലം നീങ്ങും
ദുരിതമെല്ലാം തീരും
മരണമവിടില്ല ഹല്ലേലുയ്യാ
തിരുജനത്തിൻ അശ്രുധാര
തിരുക്കൈകൾ തുടച്ചിടും

2.

മന്നവൻ മുഖകാന്തി
മിന്നിടുന്നൊരു നാട്ടിൽ
വാണിടും ശുദ്ധരെല്ലാം
യുഗായുഗമായി
മഹാരാജൻ മശിഹാ തൻ
മഹിമയിൽ വിളങ്ങും നാം

3.

പൊന്മുടി നമ്മൾ ചൂടി
പൊൻവീണ മീട്ടി ഗാനം
തൻജനമൊത്തു പാടും
ആനന്ദത്താൽ
മനോഹരമീ മഹാരാജ്യം
അണഞ്ഞിടുമ്പോൾ
അതിമോദം

987

പുതുപുലരി അണയുമ്പോൾ
പുതുലോകം നാം ചേരുമ്പോൾ