1.

രക്ഷകനാം പ്രിയന്റെ
പാലകൻ യേശുവിന്റെ
നാമമുയർത്തുക നാം
നാൾതോറും ആമോദമായ് - എന്നും

2.

പാപത്തിൽ നിന്നു നമ്മെ
കോരിയെടുത്തു പരൻ
ശാശ്വതമാം പാറയിൽ
പാദം നിറുത്തിയതാൽ - എന്നും

3.

ക്രിസ്തുവിൻ കഷ്ടങ്ങളിൽ
പങ്കുളേളാരാകും തോറും
സന്തോഷിപ്പിൻ പ്രിയരേ
ആത്മീയഗീതങ്ങളാൽ - എന്നും

4.

രോഗങ്ങൾ വന്നിടിലും
ഭാരങ്ങളേറിടിലും
സൗഖ്യം പകർന്നു പരൻ
സന്തോഷം തന്നതിനാൽ - എന്നും

988

സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
സ്വർഗ്ഗ സന്തോഷത്താൽ നിറവിൻ
സർവ്വസമ്പൂർണ്ണനാം
നാഥൻ ചെയ്തതാം
നന്മകൾ ധ്യാനിച്ചു സന്തോഷിക്കാം