1.

പാതകരായ് നാമിരുന്ന
കാലമതിൽ നമ്മെ
നീതിമാന്മാരാക്കുവാനായ്
യേശു താൻ മരിച്ചു

2.

ഭേദമില്ലാ രീതിയിൽ നാം
വാണിടുവാനായ്
താതനോടു യാചനം
ചെയ്തിടുന്നവനിന്നും

3.

ഭൂതലത്തിൽ നിന്നഖില
ബാധകളും നീക്കി
നീതിയോടെ വാഴുവതിന്നേശു
താൻ വരുന്നു

4.

നീതിയിൻ തീർപ്പതിനുളള
കാലമതിവേഗ
മായണയുന്നായതിനാൽ
നാമുണർന്നിരിക്കാം

989

പാപമില്ലാ നായകൻ
യേശുദേവൻ മാത്രം
പാപമെല്ലാം നീക്കിയതും
യേശുനാഥൻ താനേ