1.
ഭാരത്താൽ എന്നുളളം തകർന്നിടിലും
രോഗത്താൽ ക്ഷീണിതനായിടിലും
അവനിൽ ഞാൻ ചാരിടുമേ
2.
കൂടാരമാം ഭൗമ ഭവനമതോ
അഴിഞ്ഞിടിലും നിത്യഭവനമൊന്ന്
നാഥനൊരുക്കിടുന്നല്ലോ
3.
വേണ്ടെനിക്കീ ലോകയിമ്പങ്ങളോ
ലോകം നൽകും ബഹുമാനങ്ങളോ
അവയെല്ലാം മായയല്ലോ
4.
സ്വർഗ്ഗ സീയോനിൻ വാസമതോ
ഓർക്കുമ്പോഴെന്നുളളം നിറഞ്ഞിടുന്നേ
ഹാ! എന്തൊരാനന്ദമേ!
991
പ്രിയനേ! എൻ മണാളാ!
കാണുവാനാശയേറിടുന്നേ
അല്ലലെല്ലാം മാറിടുമേ
നിൻ സവിധേ ഞാനണഞ്ഞിടുമ്പോൾ
തോർന്നിടും കണ്ണുനീരെല്ലാം
തീർന്നിടും സർവ്വദുഃഖവും