1.
ഭക്തരിൻ ഭാഗ്യതലമേ
പരിമളസ്ഥലം നീയേ
ദുഃഖം വിചാരം പ്രയത്നം
നിങ്കലങ്ങില്ലേ
2.
രാവും അന്ധകാരം വെയിൽ
ശീതവും അങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു
ശോഭിച്ചിടുന്നേ
3.
രത്നങ്ങളല്ലോ നിന്മതിൽ
പൊന്നും മാണിക്യങ്ങൾ
പന്ത്രണ്ടു നിൻ വാതിൽകളും
മിന്നും മുത്തല്ലോ
4.
യെരൂശലേമെൻ ഇമ്പ വീടേ!
എന്നു ഞാൻ വന്നു ചേരും
പരമരാജാവിൻ മഹത്വം
അരികിൽ കണ്ടിടും
5.
ശ്രേഷ്ഠനടക്കാവുകളും
തോട്ടങ്ങളും എല്ലാം
കാട്ടുവാനിണയില്ലാത്ത
കൂട്ടമരങ്ങൾ
6.
ജീവനദി ഇമ്പശബ്ദം
മേവി അതിലൂടെ
പോവതും ഈരാറ്റുവൃക്ഷം
നിൽപതും മോടി
7.
ദൂതരും അങ്ങാർത്തു
സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന
ഗീതം മാമോടി
8.
യെരൂശലേമിൻ അധിപനീശോ!
തിരുമുൻ ഞാൻ സ്തുതിപാടാൻ
വരും വരെയും അരികിൽ ഭവാൻ
ഇരിക്കണം നാഥാ!