1.

പാരിടത്തിൽ കൂടാര വാസിയായി
പാർത്തിടുന്നു
പരനെ നീയൊരുക്കിടുന്നെൻ
പിരിയാത്ത നിത്യഭവനം

2.

അല്പനാളീ കണ്ണീരിൻ താഴ്‌വരയിൽ
ആയിടിലും
അത്യന്തം തേജസ്സിൻ ഘനം
നിത്യതേ ചെന്നു കാണും ഞാൻ

3.

നീ തരുന്ന ശോധന വേദനകൾ
നന്മയെന്ന്
നാളുകൾ കഴിഞ്ഞിടുമ്പോൾ
നാഥാ! ഞാൻ അറിഞ്ഞിടുമെ

4.

പാർത്തലത്തിൽ കർത്താവിൻ
വേല ചെയ്തു - തീർത്തെനിക്ക്
കർത്തനെ നിൻ സവിധത്തിൽ
എത്തി വിശ്രമിച്ചീടുവാൻ

5.

ഞാനിഹത്തിൽ മണ്ണോടു
മണ്ണായാലും - വാനത്തിൽ നീ
വന്നു വിളിക്കും നേരത്ത്
അന്നു ഞാനെത്തും ചാരത്ത്

995

എന്നിനിയും വന്നങ്ങു
ചേർന്നിടും ഞാൻ നിന്നരികിൽ
ആശയാൽ നിറഞ്ഞിടുന്നെൻ
മാനസം കൊതിച്ചീടുന്നെ