2.
അക്കരെ ഞാൻ എത്തിടുമ്പോൾ
കണ്ടിടും ഞാൻ എന്നുടെ
വീണ്ടെടുപ്പിൻ നാഥനായ യേശുവെ
3.
വന്മുറിവിൻ പാടുകളെ
കാൺകയാൽ ഞാനറിയും
വീണ്ടെടുപ്പിൻ കർത്തനാ -
മെൻ യേശുവെ
4.
സ്വാഗതം ചെയ്തിടുമെന്നെ
മന്ദഹാസത്തോടെ താൻ
ഞാനെൻ മുത്തമേകിടും
തൻ കാൽകളിൽ
5.
തൻ കരങ്ങൾ നീട്ടിയെന്നെ
മാറിൽ ചേർത്തണച്ചവൻ
കണ്ണീർ തുടച്ചിടും ക്ലേശം തീർന്നിടും
6.
രക്ഷ കുഞ്ഞാടിനും മഹാ
ദൈവത്തിനും എന്നു ഞാൻ
ഉച്ചഘോഷം പൂണ്ടു പാടും മോദമായ്