1.
ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ
2.
മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ
3.
നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യുമന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ
വരാതില്ല പാരിൽ വിശ്രമവും
4.
കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ?
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ!
997
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു