2.

പാർപ്പിടങ്ങൾ വിണ്ണിലൊരുക്കി
വന്നു നിങ്ങളെ
ചേർത്തുകൊളളാമെന്നു
നാഥൻ വാക്കുതന്നല്ലോ
തന്റെ വരവിൻ മുമ്പിലുളള സംഭവങ്ങളെ
കണ്ടിടുന്നു മന്നിലിന്നു
താൻ വരുമല്ലോ...ഓ... താൻ

3.

പാപംമൂലം ശപിക്കപ്പെട്ട ഭൂതലവാസം
താപമാണു തന്റെ ദാസർക്കരുളുവതെന്നാൽ
ശോഭയേറും നാടുപൂകിയാശ്വസിച്ചിടാൻ
ദേഹവും പുതുക്കിടുവാൻ
താൻ വരുമല്ലോ...ഓ... താൻ

4.

സിംഹതുല്യമേറി വൈരി ദൈവമക്കളെ
സംഹരിപ്പതിന്നായ് തുനിഞ്ഞു സഞ്ചരിക്കവേ
കാത്തുകൊളളും
ശ്രേഷ്ഠയിടയൻ തന്നജങ്ങളെ
ചേർത്തുകൊളളുവാനിനിയും
താൻ വരുമല്ലോ...ഓ...താൻ

5.

ക്രിസ്തുവിൽ മരിച്ച മൃത -
രുയിർത്തു വാനിലാം
പാർത്തലേയന്നുളള വൃതരും പുതുശരീരരാം
ഒത്തുചേർന്നു കർത്തനെ -
യെതിരേൽക്കുമാദിനം
ഒട്ടുമേയകലമല്ല താൻ
വരുമല്ലോ... ഓ... താൻ

998

1.

എന്റെ യേശു തമ്പുരാനെ
കാണുവതിനായ്
കാത്തിരിക്കുന്നഗതി ഞാൻ
തൻ വരവിന്നായ്
എന്തു കൊണ്ടു താമസമെ -
ന്നോര്‍ത്തിനിയും ഞാന്‍
ഒന്നുകൊണ്ടും ക്ഷീണിക്കില്ല
താൻ വരുമല്ലോ...ഓ...താൻ