1.

ഭൂതലത്തെ സുവിശേഷ
നാദത്താൽ മോദ
പൂരിതമാക്കിടേണ്ടവർ നിലതെറ്റി
ഘോര രണസന്നദ്ധരായിടുന്നു ചിത്തിൽ
ഓരുവതുപോലുമാകാ ഗുണസിന്ധോ!

2.

ലോകനന്മയുളവാക്കും
ശാസ്ത്രത്തെ - യിപ്പോൾ
ലോകനശീകരണത്തിൻ യന്ത്രങ്ങൾ
ആകൃതിപ്പെടുത്തുവാനായ്
സർവ്വേശാ! പാപ
പൂരിതന്മാർ തുനിയുന്നു - പാർത്തായോ?

3.

യുദ്ധസന്നദ്ധരായയ്യോ!
ക്രിസ്ത്യന്മാർ - ഘോര
യുദ്ധമതിനിറങ്ങുന്നു ദയനീയം
ബോംബുകളും ടാങ്കുകളും
ഭുവനത്തെ തീരെ
ചാമ്പലാക്കിക്കളയുന്നു - പാർത്തായോ?

4.

ലോകനാഥാ! നിന്റെ
ദിവ്യകാരുണ്യ നേത്രം
ശോകസമുദ്വിഗ്നരായ ഞങ്ങൾ മേൽ
നീ തിരിച്ചു ഭയങ്കര ബാധകളെ ഭൂവിൻ
മീതിൽനിന്നു നീക്കുക നീ വേഗത്തിൽ

5.

യാതൊരു നിമിഷവും
നീ കളയാതെ മേഘ
വാഹനത്തിലെഴുന്നളളി വിരവോടെ
താവകമാം ചിറകടി തന്നിൽ നീ കാത്തു
പാലനമരുൾവാൻ ഭൂവിൽ വന്നാലും

6.

യുദ്ധഭേരി നിനാദമല്ലടിയങ്ങൾക്കിനി -
യുത്തമമാം തിരുനാമ മധുരത്താൽ
ചിത്തമതു കുളിർത്തിടാൻ
അരുളേണം സാത്താ -
നിദ്ധരയെ പിളർക്കുമിത്തരുണത്തിൽ

7.

അഗ്നിചൂർണ്ണമതിൻ ഗന്ധം
ഗഗനത്തിൽ നിന്നു
നിഷ്ക്രമിച്ചു പുഷ്പഗന്ധമതു നല്കും
കുന്ദകുസുമാദികളാൽ ചർച്ചിതവായു
മണ്ഡലമരുൾക ഞങ്ങൾക്കഖിലേശാ!

1002

മന്നവനാം മശിഹായെ
കാണാഞ്ഞി - ട്ടെന്റെ
കണ്ണുകളും പാരമിതാ തളരുന്നു