1.
എത്രയായി പോയിട്ടു നാഥാ!
താമസമെന്തേ മടങ്ങാൻ?
നീ വരാതെ എന്നാധികൾ
തീരുകില്ലീയുലകിൽ
2.
സ്നേഹം കുറയുന്നു തമ്മിൽ
സ്വയ സ്നേഹികളെങ്ങും പെരുകി
നിൻ ജനമിന്നാകുലരായ് തീരുന്നു
പാരിൽ നാഥാ!
3.
ക്ഷാമം പെരുകുന്നു മന്നിൽ
യുദ്ധ ഭീതികളങ്ങുമിങ്ങോളം
ഭൂകമ്പങ്ങൾ ദുർവ്യാധിയും
ഏറിവരുന്നു ദിനം
4.
കഷ്ടതയാണോ നിന്നിഷ്ടം
അതിൻ പൂർണ്ണത നിൻഹിതം മാത്രം
മന്നിതിൽ നിൻ സേവയെന്യേ
അന്യമായൊന്നുമില്ല
5.
കണ്ണുനീരിൽ കുതിർക്കുന്ന
വിത്തെറിഞ്ഞെങ്ങോളം നാഥാ
നന്മണികൾ കാണ്മതിന്നായ്
പിൻമഴ തന്നിടണേ
6.
നിൻ വരവോളമീ മന്നിൽ
നീ തരും നാളെല്ലാം നിന്നിൽ
ആശ്രയിച്ചും ആശ്വസിച്ചും
നിൻവേല ചെയ്യും ഞാൻ