1.
തൻക്രൂശിൽ ഞാനും ഹാ! മരിച്ചു
നിത്യമാം ജീവൻ കൈവരിച്ചു
തന്നിൽ ഞാൻ
സർവ്വവും ലയിച്ചു ഹല്ലേലുയ്യാ
2.
എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേ
പാടുക സ്തോത്രം - എന്നഭയം
തൻ കൃപമാത്രം ഹല്ലേലുയ്യാ
3.
വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം
ഒടുവിൽ ഞാൻ കൊയ്യും
തടയുവാനില്ലൊരു കൈയും ഹല്ലേലുയ്യാ
4.
പ്രത്യാശയറ്റവരെപ്പോൽ അല്ല നാം
ക്രിസ്തുവിൽ മരിപ്പോർ - ഉയിർക്കും
താൻ വരുമപ്പോൾ ഹല്ലേലുയ്യാ
5.
സ്വർലോക കാഹളം ധ്വനിക്കും
മരിച്ചോ - രക്ഷണമുയിർക്കും
തൻതേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാ
6.
എൻ ദേഹം മണ്മയമെന്നാൽ ഇനിയും
താൻ വരുമന്നാൾ - വിളങ്ങും
തേജസ്സിൽ നന്നായ് ഹല്ലേലുയ്യാ