2.

നീതിസൂര്യശോഭയാലന്നല്ലലിരുൾ മാറിടും
ഭീതിയുമനീതിയുമന്നില്ല ലേശവും
സന്തോഷശോഭനം ആ നല്ല നാളുകൾ
ലോകം ഭരിച്ചിടും കർത്താവിന്നാളുകൾ
ശോകം രോഗം യുദ്ധം ക്രുദ്ധജാതികളിൻ വിപ്ളവം
പോകുമെല്ലാമേശുരാജൻ ഭൂവിൽ വാഴുമ്പോൾ

3.

സത്യശുദ്ധ പാതയിൽ നടന്നു വന്ന ശുദ്ധന്മാർ
വീണ്ടെടുക്കപ്പെട്ട സർവ്വ ദൈവമക്കളും
ഉല്ലാസഘോഷമായ് സീയോനിൽ വന്നിടും
ദുഃഖം നെടുവീർപ്പും സർവ്വവും തീർന്നിടും
നിത്യ നിത്യ സന്തോഷം ശിരസ്സിൽ ഹാ! വഹിച്ചവർ
നിത്യതയ്ക്കുളളിൽ മറയും തീരും കാലവും

1005

1.

പുത്തനാമെരൂശലേമിലെത്തും കാലമോർക്കുമ്പോൾ
ഇദ്ധരയിൻ ഖേദമെല്ലാം മാഞ്ഞുപോകുന്നേ
കഷ്ടത പട്ടിണിയില്ലാത്ത നാട്ടിൽ നാം
കർത്താവൊരുക്കുന്ന സന്തോഷവീട്ടിൽ നാം
തേജസ്സേറും മോഹന കിരീടങ്ങൾ ധരിച്ചു നാം
രാജരാജനേശുവോടു കൂടെ വാഴുമേ