1.
ഓട്ടം തികച്ചു നാമക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഓടിപ്പോയിടും വിനകളെല്ലാം
2.
അവന്നായിന്നു നിന്ദകൾ സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
അവൻ വേലയിൽ തുടർന്നിടുന്നു
അന്നുതരും താൻ പ്രതിഫലങ്ങൾ
3.
ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല
4.
അന്ത്യനാളുകളാണിതെന്നറിഞ്ഞ്
ആദ്യസ്നേഹത്തിൽ നമുക്കിനിയും
തിരുനാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ
1007
പ്രിയൻ വരും നാളിനിയധികമില്ല
സീയോൻ പുരം നമുക്കിനിയകലമല്ല