1.

നമുക്കൊരുക്കിയ ഗേഹമതിൽ
ഗേഹമതിൽ
വസിച്ചിടും നാൾ വേഗമിതാ
വേഗമിതാ
അടുത്തിടുന്നു നാമവിടേക്കങ്ങെടുത്തു
കൊളളപ്പെടുമല്ലോ അ അ അ

2.

അനിഷ്ടസംഭവ വാർത്തകളെ
വാർത്തകളെ
അനിശവും നാം കാതുകളിൽ
കാതുകളിൽ
ശ്രവിച്ചിടുന്നിതു തിരുവചനത്തിൻ
നിവൃത്തിയാണെന്നോർത്തിടുക അ അ അ

3.

അധഃപതിച്ചിടുമീയുലകിൽ
ഈയുലകിൽ
അധർമ്മമേറ്റം വളരുകയാൽ
വളരുകയാൽ
അധർമ്മമൂത്തിയിഭൂവിൽ വാഴു -
ന്നതിനുമുമ്പവൻ വരുമല്ലോ അ അ അ

4.

ഉണർന്നിരിപ്പിൻ സോദരരേ
സോദരരേ
ഒരുങ്ങിനിൽപ്പിൻ മോദമോടെ
മോദമോടെ
എടുക്ക ദീപം തെളിയിച്ചിടുക
നിവർന്നു തലകളുയർത്തിടുക അ അ അ

1013

ദൈവം വിളിച്ചവരേ! അ അ അ
ജീവൻ ലഭിച്ചവരേ! അ അ അ
ഉണരുക വേഗമണഞ്ഞിടും
നാഥൻ മണവറപൂകുന്ന ദിനമടുത്തു