2.

ബഹുജാതികൾ ക്രൂദ്ധിച്ചു
ബഹളങ്ങൾ വർദ്ധിച്ചു
വരികയാണുലകിലെല്ലാം - ഇതിന്നു
പരിഹാരമധിപന്മാർ തിരയുന്നിതാ
തമ്മിൽ പിരിയുന്നിതാ

3.

അഭിഷിക്തനേശുവി -
ന്നഭിലാഷമീ ഭൂവിൽ
ഭരണത്തിൽ വരണമല്ലോ - മഹേശ
നിയമമാണതിന്നേതുമിളക്കമില്ല
അതേ നടക്കയുളളു

4.

നരരക്ഷ ചെയ്തോനീ
ധരവാഴ്ച സീയോനിൽ
സ്ഥിരമായി തുടർന്നിടുവാ - നിനിയും
വരും തന്റെ പ്രഭുക്കന്മാരവനോടൊത്ത്
വാഴും ദിനമടുത്തു

1015

1.

മനുവേലൻ വന്നല്ലാത -
വനിയിൽ വാണല്ലാ
തൊരുനാളും ശുഭതയില്ല - ഉലകം
സമാധാനം തിരഞ്ഞേറ്റം
കലങ്ങുകല്ലാതേതും ഫലമാകില്ല