2.

നിന്നെക്കുറിച്ചുളള­- പരിജ്ഞാന -
മെന്നതിൻ മേന്മമൂലം
മന്നിതിൻ ലാഭമിന്നു
തിരുജനമെണ്ണിടും ചേതമെന്ന്

3.

ലോകവെയിൽ കലർന്നു കറുത്തുപോയ്
ദേഹമെന്നാലഴകായ്
നീ കരുതി സഭയെ
പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!

4.

നിന്ദ ചുമന്നിടുന്നു തിരുജനം
മന്നിടം തന്നിലിന്നു
ധന്യമെന്നെണ്ണിടുന്നു
അതു നിന്റെ വന്ദ്യനാമത്തിലെന്നും

5.

പോരുകളേറെയുണ്ട്­ പിശാചല്പ -
നേരമിതെന്നു കണ്ട്
പാരിടമാധികൊണ്ടു
നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്

6.

എന്നു നീ വന്നിടുമോ? ദുരിതങ്ങൾ
എന്നിനി തീർന്നിടുമോ
എന്നു കൊതിച്ചിടുന്ന
ജനങ്ങളാമെങ്ങളെ ചേർക്കണമേ -

1016

1.

ആത്മണമണവാളാ - തിരുസഭ -
യ്ക്കാനന്ദം നീയല്ലാതെ
ആരുമരുളുകില്ല
അവൾക്കിഹ ലോകമോ യോഗ്യമല്ല