1020

1.

മർത്ത്യരിന്നാവശ്യമെന്തന്നറിഞ്ഞവൻ
മർത്ത്യർക്കായ് ഭൂവിതിൽ ജാതനായി
പാപമാം കുഷ്ഠം ബാധിച്ചവരായതും
പാപികൾക്കാശ്വാസം നൽകിയവൻ

2.

ഉന്നതത്തിൽ ദൂതസംഘത്തിൻ മധ്യത്തി -
ലത്യുന്നതനായി വസിച്ചിരുന്നോൻ
സർവ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തൻ
സ്നേഹമതെത്രയഗാധമഹോ!

3.

വ്യാകുലഭാരത്താൽ പാരം വലഞ്ഞോരാം
ആകുലർക്കാശ്വാസമേകിടുന്നോൻ
ദുഷ്ടരെ ശിഷ്ടരായ്ത്തീർ - ത്തിടുവാനായി
ഇഷ്ടമോടെ തന്റെ ജീവനേകി

4.

പാരിതിൽ പലവിധ പാടുകൾ സഹിച്ചവൻ
പാപിയാമെന്നെത്തൻ പുത്രനാക്കി
നിസ്തുലം നിസ്തുലം
കാൽവറി സ്നേഹമോർ -
ത്തെന്നാത്മ നാഥനെ
വാഴ്ത്തിടും ഞാൻ

5.

എന്നെ ചേർത്തിടുവാൻ
വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ്
ആയതിൻ ലക്ഷ്യങ്ങളങ്ങിങ്ങായ്
കാണുമ്പോൾ
ആമോദത്താലുളളം തിങ്ങിടുന്നു
(രീതി: "വാഞ്ഛിതമരുളിടും")