1.
ദുരിതമെഴുമീ ധരയിൽ വന്നോ!
കുരിശിലുയരും എനിക്കായ് തന്നോ!
ആ ആ ആ
പ്രേമനിധിയെ കാണുവതെന്നിനി?
2.
എന്നെയോർത്തു കരഞ്ഞ കണ്ണിൽ
മിന്നും സ്നേഹപ്രഭയെ വിണ്ണിൽ
ആ ആ ആ
ചെന്നു നേരിൽ കാണുവതെന്നിനി?
3.
വിശ്വസിപ്പോർ വീതമായി
വിശ്വമേകും വിനകൾ തീർക്കും
ആ ആ ആ
വീട്ടിൽ ചെന്നു ചേരുവതെന്നിനി?
4.
പിരിഞ്ഞുപോയ പ്രിയരെ കണ്ടു
പരമനാട്ടിൽ കുതുകം കൊണ്ടു
ആ ആ ആ
പുതിയ ഗീതം പാടുവതെന്നിനി?
5.
ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ
എന്നും കാണും തൻ മുഖമെന്നാൽ
ആ ആ ആ
മുഖാമുഖമായ് കാണുവതെന്നിനി?