1.

ദൈവിക ഭവനമതിൽ
പുതു വീടുകളൊരുക്കിയവൻ
വരും മേഘമതിൽ നമ്മെ
ചേർത്തിടുവാൻ
നടുവാനിൽ ദൂതരുമായ്

2.

തൻതിരുനാമത്തിനായ്
മന്നിൽ നിന്ദകൾ സഹിച്ചവരെ
തിരു സന്നിധൗ ചേർത്തു തൻ
കൈകളാലവരുടെ
കണ്ണുനീർ തുടച്ചിടുവാൻ

3.

സ്വന്തജനത്തിനെല്ലാം
പല പീഡകൾ ചെയ്തവരെ
വന്നു ബന്ധിതരാക്കി
യധർമ്മികളാമവർ
ക്കന്തം വരുത്തിടുവാൻ

4.

വിണ്ണിലുളളതുപോലെ
ഇനി മണ്ണിലും ദൈവഹിതം
പരിപൂർണ്ണമായ് ദൈവിക
രാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാൻ

5.

കാലമെല്ലാം കഴിയും
ഇന്നു കാണ്മതെല്ലാമഴിയും
പിന്നെപ്പുതുയുഗം വിരിയും
തിരികെ വരാതെ നാം
നിത്യതയിൽ മറയും

1027

പ്രതിഫലം തന്നിടുവാൻ
യേശുരാജൻ വന്നിടുവാൻ
അധികമില്ലിനിയും നാളുകൾ നമ്മുടെ
ആധികൾ തീർന്നിടുവാൻ