1.
നീറുന്ന ദുഃഖ ഭാരങ്ങൾ
നീളുന്ന നിന്ദ പീഡകൾ
നിൻകരങ്ങൾ കണ്ണീർ തുടപ്പാൻ
നിത്യവീട്ടിൽ വിശ്രമിപ്പാൻ
2.
ഇതാ ഞാൻ വേഗം വരുന്നു
ഈ മഹൽവാക്കു തന്നു നീ
ഇന്നീ ഏഴയെനിക്കുലകിൽ
ഇല്ല ആശ വേറൊന്നിലും
3.
കൂടാരവാസം തീർന്നു നിൻ
കൂടെ ഞാൻ വന്നു ചേർന്നിടും
കോടാ കോടി വിശുദ്ധഗണം
കൂടിച്ചേരും ആ സുദിനം
4.
കാലങ്ങൾ ഏറെയാകുമോ?
കാഹളം വാനിൽ കേൾക്കുവാൻ
കാത്തു കാത്തു പാർത്തിടുന്നു
കാന്താ വേഗം വന്നിടണേ
1031
എൻപ്രിയൻ എന്നു വന്നിടും?
എന്നു ഞാൻ അങ്ങു ചേർന്നിടും?