2.

പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ
നിത്യതുറമുഖത്തെത്തും ഞാൻ
വിശ്രമിച്ചിടും ഞാൻ നിത്യകൊട്ടാരത്തിൽ
നിസ്തുല്യമായ പ്രതാപത്തിൽ

3.

തമ്മിൽ തമ്മിൽ കാണും
ശുദ്ധന്മാർ വാനത്തിൽ
കോടി കോടി ഗണം തേജസ്സിൽ
സർവ്വാംഗസുന്ദരൻ ആകുമെൻ പ്രിയനെ
കാണാമതിൽ മദ്ധ്യേ ഏഴയും

4.

ഞാൻ നിനക്കുളളവൾ
നീയെനിക്കുളളവൻ
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാൽ മതിവരാ സുന്ദരരൂപനെ
കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ

1034

1.

കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര
ചെയ്തപ്രിയൻ വരും നിശ്ചയം