1.
എൻപ്രയാണകാലം നാലുവിരൽ നീളം
ആയതിൻ പ്രതാപം കഷ്ടത മാത്രം
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺമഹിമ പ്രാപിച്ചെന്നും
വിശ്രമിച്ചിടും എന്നും -
2.
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം
പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം
നിൽക്കും നഗരം ഇല്ലിവിടെ
പോർക്കളത്തിലത്രേ നാം
നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗം -
3.
മുത്തുമയമായ് വിളങ്ങും പട്ടണമാണത്
പുത്തനെരുശലേം പുരം തത്രശോഭിതം
വീഥി സ്വച്ഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം
പട്ടണമതിന്‍റെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി -
4.
നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ