1.
പ്രിയന്റെ വരവിൻ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്റെ പ്രിയനാം മണവാളനിൽ
പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ
2.
മണവാളൻ വരും വാനമേഘത്തിൽ
മയങ്ങാൻ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കൽ മഹൽ ദിനത്തിൽ
മണവാട്ടിയായി നാം പറന്നു പോകും
3.
ജാതികൾ ജാതികളോടെതിർത്തിടുമ്പോൾ
ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ
ജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ
ജീവന്റെ നായകൻ വേഗം വന്നിടും
4.
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ
യിസ്രയേലിൻ ദൈവം എഴുന്നളളുന്നേ
യേശുവിൻ ജനമേ ഒരുങ്ങുക നാം
1039
കഷ്ടങ്ങൾ സാരമില്ല
കണ്ണുനീർ സാരമില്ല
നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ
നൊടിനേരത്തേക്കുളള കഷ്ടങ്ങൾ സാരമില്ല