1.

ലക്ഷ്യമെങ്ങും കാണുന്നല്ലോ
കർത്തൻ തൻ വരവിൻ
നിത്യമായ രക്ഷയെ തൻ
പക്ഷമായ് നൽകിടും
ലക്ഷത്തിൽ സുന്ദരൻ
അക്ഷയനാം രക്ഷകൻ
എത്രയും ക്ഷണത്തിൽ നമ്മെ
അക്ഷയരാക്കിടും

2.

രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ
നാളുതോറും നീ അവന്റെ
സാക്ഷിയാകുന്നുണ്ടോ
മൽപ്രിയ സോദരാ
നിനക്കുവേണ്ടി താൻ സഹിച്ച
കഷ്ടതയിൻ പങ്ക് ഇന്നു
നീ വഹിക്കുന്നുണ്ടോ

3.

എണ്ണയുണ്ടോ നിൻ വിളക്കിൽ
നീ ഒരുങ്ങീട്ടുണ്ടോ?
നിർമ്മലമാം നീതിവസ്ത്രം
നീ ധരിച്ചിട്ടുണ്ടോ?
സ്നേഹത്തിനാഴവും
നീളമതിൻ വീതിയും
ത്യാഗവും സമ്പൂർണ്ണതയും
നീ ഗ്രഹിച്ചിട്ടുണ്ടോ?

4.

പാരിലാരും പാടിടാത്ത
പാട്ടു നമ്മൾ പാടും
പാരിലാരും ചൂടിടാത്ത
വാടാമുടി ചൂടും
ജീവന്റെ നാഥന്നായ് ത്യാഗം സഹിച്ചതാം
സ്നേഹമണവാളനോടെ
സീയോൻപുരേ വാഴും

1042

പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ
വന്നുദിക്കും പൊന്നുഷസ്സേ
ഓർക്കുംതോറും രമ്യം