1.

ഇഹത്തിൽ ഒന്നും ഇല്ലായേ
നേടിയതെല്ലാം മിഥ്യയേ
പരദേശിയാണുലകിൽ
ഇവിടെന്നും അന്യനല്ലോ

2.

പരനേ വിശ്രാമ നാട്ടിൽ ഞാൻ
എത്തുവാൻ വെമ്പൽകൊളളുന്നേ
ലേശം താമസം വയ്ക്കല്ലേ
നിൽപ്പാൻ ശക്തി തെല്ലും ഇല്ലായേ

1045

കണ്ണുനീരെന്നു മാറുമോ
വേദനകൾ എന്നു തീരുമോ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിപ്പാനായ് നീ വരണേ