1.

ആനന്ദദായകനാം എൻ പ്രിയനെ
കണ്ടിടുമ്പോൾ
കണ്ണുനീരെല്ലാം നീങ്ങിടുമേ
എന്റെ അല്ലലാകെയകന്നിടും
എനിക്കാനന്ദമേ യുഗായുഗം

2.

വാഗ്ദത്തനാടതിലെ
ശാശ്വതമാം വീട്ടിലെൻ
സേവകർ ദൈവദൂതരല്ലോ
ദൈവ പൊൻമുഖം ദിനം കണ്ടിടും
ശുദ്ധരോടൊന്നായ് ഞാൻ സ്തുതിച്ചിടും

3.

ഈ മണ്ണിലെന്റെ
ക്ലേശമൽപ്പകാലം മാത്രം
മാഞ്ഞുപോം അതു കിനാവുപോൽ
നിത്യതേജസ്സിൻ ഘനമാണതിൻ
ഫലമെൻ പ്രിയനന്നു നൽകിടും

4.

ഹാ! ഇത്ര ഭാഗ്യമെൻ 0
ജീവിതത്തിനേകിയ
പ്രാണപ്രിയനെൻ പ്രമോദമേ
അവനെന്റെയുപനിധി കാത്തിടും
വാനമേഘത്തിലെന്നെ ചേർത്തിടും

1046

തേജസ്സിലേശുവിൻ പൊന്മുഖം
ഞാൻ കാണും
കാലം ഏറ്റം ആസന്നമേ
അതെന്നാശയേ അതെന്നാനന്ദമേ
അതെൻ പ്രത്യാശയിൻ പ്രഭാതമേ