1.
കണ്ണുനീർ നിറഞ്ഞ ലോകമേ
നിന്നിൽ നിന്നു ഞാൻ മറയട്ടെ
കണ്ണിമയ്ക്കും നൊടിനേരത്തിൽ
എത്തും ഞാൻ ബയൂലതീരത്തിൽ
2.
മണ്മറഞ്ഞ സിദ്ധരും
ജീവനോടിരിക്കും ശുദ്ധരും
വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ
മണ്ണിൽനിന്നും വാനിൽ പോകുമേ
3.
ഉയിർപ്പിൻ സുപ്രഭാതത്തിൽ
ദൂതർ വീണമീട്ടും സംഘത്തിൽ
ആ പൊൻകിരീടകൂട്ടത്തിൽ
എന്റെ പേർ വിളിക്കും നേരത്തിൽ
4.
എൻ ഓട്ടവും അദ്ധ്വാനവും
ഞാൻ കാത്തതാം വിശ്വാസവും
വ്യർത്ഥമല്ല അതു നിശ്ചയം
വേഗം കാണും എൻ മണാളനെ
1049
യേശുവേ മണാളനെ
പ്രത്യാശയിൻ പ്രദീപമേ
എൻ ആശ ഒന്നുമാത്രമേ
നിന്നെ കാണുവാൻ വിൺതേജസ്സിൽ
കണ്ടിടും കണ്ടിടും
പ്രിയനെ ഞാൻ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാൽ
തന്റെ മുഖം കണ്ടിടും