1.

യെരൂശലേമിൽ തെരുവിലൂടെ
ക്രൂശുമരം ചുമന്നു
കാൽവറിയിൽ നടന്നു പോയവൻ
ശോഭിത പട്ടണത്തിൽ മുത്തുകളാലുളള
വീടുകൾ തീർത്തിട്ടു
വേഗത്തിൽ വരുമവൻ

2.

ആനന്ദപുരത്തിലെ വാസം
ഞാനോർക്കുമ്പോൾ
ഇഹത്തിലെ കഷ്ടം സാരമോ?
പ്രത്യാശാഗാനങ്ങൾ പാടി
ഞാൻ നിത്യവും
സ്വർഗ്ഗീയ സന്തോഷ -
മിഹത്തിലുണ്ടിന്നലേക്കാൾ

3.

നീതിസൂര്യൻ വരുമ്പോൾ
തൻപ്രഭയിൻ കാന്തിയാൽ
എൻ ഇരുൾനിറം മാറിടുമെ രാജരാജപ്രതിമയെ
ധരിപ്പിച്ചെന്നെ തൻ
കൂടവെയിരുത്തുന്ന
രാജാവു വേഗം വരും

4.

സന്താപം തീർത്തിട്ടു
അന്തമില്ലായുഗം
കാന്തനുമായി വാഴുവാൻ
ഉളളം കൊതിക്കുന്നെ
പാദങ്ങൾ പൊങ്ങുന്നെ
എന്നിങ്ങു വന്നെന്നെ ചേർത്തിടും
പ്രേമകാന്തൻ

1052

എൻ പ്രിയരക്ഷകൻ
നീതിയിൻ സൂര്യനായ്
തേജസ്സിൽ വെളിപ്പെടുമേ
താമസമെന്നിയേ മേഘത്തിൽ
വരും താൻ
കാന്തയാമെന്നെയും ചേർ -
ത്തിടും നിശ്ചയമായ്