1.
കർത്തൻ വരവിനായ്
കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ
കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ - ഇനി
കാലങ്ങൾ ദീർഘമാക്കല്ലേ
2.
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമെ
നിത്യരാജ്യമെനിക്കായ് നാഥനൊരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ - പ്രിയ
എന്നതിൽ പൂകിടും ഞാൻ
3.
പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച
ക്രിസ്തു എൻനായകൻ
വൻകൃപ തന്നിടുമെ - തന്റെ
വൻകൃപ തന്നിടുമെ
4.
എൻ ദേഹം രോഗത്താൽ
ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ
കാണും ഞാൻ
അവനെന്റെ വൈദ്യനല്ലോ - ഇന്നും
അവനെന്റെ വൈദ്യനല്ലോ
5.
സ്വർഗ്ഗീയ സീയോനിൽ
പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ്
കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ - വേഗം
ആമേൻ കർത്താവേ വരണേ