1.
ഇന്നു ഞാൻ പോകുമീ
കൂരിരുൾ പാതയിൽ
എന്നുമെൻ യേശുവെ
നോക്കി നോക്കി പോയിടും
തീരുമെന്റെ ഭീതിയും
മാറുമെൻ അനർത്ഥവും
എൻ പ്രിയനെ കാണും നേരത്തിൽ
2.
ഈ മരുയാത്രയിൽ
വീണിടുന്ന വേളയിൽ
യേശുവിന്റെ പൊൻകരം
താങ്ങിടുന്നു നിത്യവും
മാറുമെന്റെ ക്ഷീണവും
തീരുമെന്റെ ക്ലേശവും
സ്വന്ത വീട്ടിൽ ചേരും നാളതിൽ
3.
എന്തിനീ താമസം മൽ -
പ്രിയൻ വന്നിടാൻ
എത്രനാളീ ഭൂമിയിൽ
കാത്തുകാത്തു പാർക്കണം
നേരിലൊന്നു കണ്ടു എന്റെ
കാന്തനോടു ചേരുവാൻ
എൻമനം കൊതിച്ചു കാക്കുന്നേ
1056
ദൈവമങ്ങൊരുക്കിടും ഭവനമുണ്ടതിൽ
താമസംകൂടാതെ ഞാനും ചേർന്നിടുമേ
ദൂതസംഘം ആർത്തു പാടും
പുത്തൻപാട്ടുകൾ
ഞാനും ചേർന്നു
ഹല്ലേലുയ്യാ ഗീതം പാടും