1.

രാവിതേറെയായ് പ്രഭാതതാരമായ്
രക്ഷകനാമേശു വന്നിടാറായ്
രാജരാജനായ് കിരീടധാരിയായ്
വാഴുവാനവൻ വരുന്നിതാ

2.

ഇന്നു നിന്ദ്യരായ് അവന്റെ മക്കൾ നാം
കണ്ണുനീരിലാപതിച്ചെന്നാലും
അന്നു മിന്നിടും കിരീടമേന്തിടും
മന്നനേശുവൊത്തു വാണിടും

1066

കാഹളം മുഴങ്ങിടുന്ന
കാന്തനാഗമിച്ചിടുന്ന
കാലമിതാ വന്നിടുവാറായി

കാണുവാൻ കൊതിച്ച കൺകൾ
കാത്തിരുന്ന പൊൻമുഖം
കൺകുളിർക്കെ കണ്ടിടുവാറായി

അന്നാൾ അനന്തമോദമുളളിലേറു
മിന്നാൾ നിരന്തരം നമിച്ചു പാടാം