1.

ജീവിതകാലമെല്ലാം നൽ
തുണയെനിക്കവനാം
ഭൂവിലില്ലൊരു ക്ലേശമതാൽ

2.

തരുന്നവൻ പുതുകൃപകൾ
മരുവിലെൻ യാത്രയ്ക്കായി
തീരുകില്ല നിത്യംതരും താൻ

3.

എന്മനമാനന്ദിക്കുന്നവനി -
ലനുദിനം തൻ
നന്മകളെന്റെ കീർത്തനമേ

4.

കർത്താവൊരുക്കിടുന്ന
നിത്യമാം ഭവനമതിൽ
പാർത്തിടും മൃത്യുവെന്നിയെ ഞാൻ

5.

ദൈവത്തിൻ പൈതലാം
ഞാൻ എത്രയത്യാനന്ദമായ്
മേവിടുന്നു പ്രത്യാശയോടെ

1068

യേശു എൻ സ്വന്തം ഞാനവൻ വകയാം
ഇന്നുമെന്നുമേ