2.
ഹാ ശുഭതുറമുഖേ എത്തിടും ഞാൻ
വാഴും ഞാനവനോട് ചാരെ എന്നും
അപധാനമെപ്പോഴും കീർത്തിച്ചീടും
നിത്യത മുഴുവനും നിൻ ചാരെ ഞാൻ!
3.
നീ തന്നോരു മൺ കൂടാരമിതാ
നിൻ സന്നിധൗ ഞാൻ ഇന്നേകിടുന്നേ
നീ തരുന്നൊരു വിൺഗേഹമതോ
വർണ്ണ്യമല്ലതിൻ മഹത്വമതും!!
4.
ചൂടിടുവാൻ ഞാനും വെമ്പിടുന്നേ
നിൻ പൊൻകിരീടങ്ങളെൻ ശിരസ്സിൽ
ഏറ്റിടുവാൻ ഞാനും വെമ്പിടുന്നേ
നിൻ മാധുര്യമേറും ചുംബനങ്ങൾ!!
5.
സ്നേഹ തീരമതിൽ വീശിടുന്നേ
എൻ പ്രാണപ്രിയന്റെ നൽസുഗന്ധം
പുൽകിടുവാൻ ഞാനും വെമ്പിടുന്നേ
എനിക്കായ് പിളർന്ന പാറയിൽ!!!
1076
1.
പ്രത്യാശയിൻ കിരണങ്ങളിതാ
ബെയൂല തീരത്ത് കാണുന്നു ഞാൻ
എൻ പ്രാണപ്രിയന്റെ സന്നിധിയോ
അതെത്ര മോഹനം മോഹനമേ!!