1.

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട

2.

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു

3.

കൗശലങ്ങൾ തത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി

4.

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും

5.

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ!
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ

1082

ജയം ജയം കൊളളും നാം
ജയം കൊളളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊളളും നാം