2.
യൂദാഗോത്രത്തിലെ വീരനാം കേസരി
മുമ്പിൽ നടക്കുന്നു ചന്തമോടെ
ദൈവമവരുടെ മദ്ധ്യേ കൂടാരത്തിൽ
ആത്മാവു മീതെ കൊടുക്കുന്നിതു തണൽ
3.
മേഘം കൊടുക്കുന്ന
സ്വർഗ്ഗീയ ദീപ്തിയാൽ
ശോഭിതരാമിവരന്ധതയിൽ
സീയോൻപുരിയതിലെത്തുവാൻ സാദരം
ദീപമിതു വചസ്സത്രേ മഹാത്ഭുതം
4.
ഗംഭീരനാദം മുഴക്കിടുവിനതി
ഗാംഭീര്യമോടെ നടന്നിടുവിൻ
സംഭ്രമിക്കേണ്ടരിസംഘം വിറച്ചിടും
വിഭ്രമം പൂണ്ടവർ താഴ്ത്തും തലകളെ
1084
1.
പാടുവിൻ സോദരരേ! ജയഗീതങ്ങൾ
ഊതിടുവിൻ വെളളിക്കാഹളങ്ങൾ
വീഴട്ടെ വൈരികൾ താഴട്ടവർ ഭുജം
വാഴട്ടെ യൂദയിൻ ബാലസിംഹം മുദാ