2.

രാവും പകലുമെല്ലാം നമ്മൾ
ആയുധപാണികളായിടണം
അരികിലുണ്ടരിവരർ
പണിമുടക്കാനെന്ന -
തറിഞ്ഞു നാം നിൽക്കേണം

3.

അന്യോന്യം ധൈര്യമേകി നമ്മൾ
ഐക്യമായി നിന്നു വേലചെയ്താൽ
പരിഹാസ പ്രഭൃതികൾ
പരിഭ്രമിച്ചോടിടും
ജയം നമ്മൾ നേടിടും

4.

ശ്രേഷ്ഠജനങ്ങൾ ആരും
കർത്തൃവേലക്കു
ചുമൽ കൊടുത്തില്ലെങ്കിലും
എളിയവർക്കാശ്രയമരുളിടും നായകൻ
അരികിലുണ്ടനുഗ്രഹിപ്പാൻ

5.

കണ്ണീരിൽ നമ്മൾ വിതച്ചാൽ നല്ല
കറ്റകൾ കൊയ്തിടുമാർപ്പോടെ
കരയുന്ന കണ്ണുകൾ
തുവർന്നിടും നാളിനിയധികമകലമല്ല

1087

1.

വരുവിൻ മുദാ സോദരരേ! നിങ്ങൾ
വരുവിൻ ആയുധസംയുതരായ്
യെരുശലേം മതിൽ
പണിതുയർത്തിടാം നാമിനി
നിന്ദിതരാകാതെ