1.
കാടുകളെ പല നാടുകളോ
വീടുകളോ തെരുവീഥികളോ
പാടുപെടാം ഞാനെവിടെയും - നീ
കൂടെവന്നാൽ മതി, പോകാം ഞാൻ
2.
കോടാകോടികളുണ്ടല്ലോ
ക്രിസ്തുവിൻ നാമം കേൾക്കാത്തോർ
തേടാനാളില്ലാത്തവരെ
നേടാൻ പോകാം ഞാനുടനെ -
3.
പോകാൻ കാലിനു ബലമായും
പറയാൻ നാവിനു വാക്കായും
വഴികാട്ടുന്ന വിളക്കായും
വരുമല്ലോ നീ, പോകാം ഞാൻ
4.
നാളുകളെല്ലാം തീരുമ്പോൾ
നിത്യതയുദയം ചെയ്യുമ്പോൾ
വേലകൾ ശോധന നീ ചെയ്കേ
വെറുംകൈയോടു ഞാൻ നിൽക്കല്ലേ -
1091
ആരെ ഞാനിനിയയ്ക്കേണ്ടു?
ആരു നമുക്കായ് പോയിടും
കർത്താവിന്റെ ചോദ്യം
കേട്ടുത്തരമടിയൻ പറയുന്നു
ആരേ ഞാനിനിയയ്ക്കേണ്ടു?
നിന്നടിയൻ ഞാ - നടിയാനെ
നീ അയയ്ക്കേണമേ
Resume presentation
1091 ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാ - നടിയാനെ നീ അയയ്ക്കേണമേ