1092

1.

ലേശവും ഭയം വേണ്ടാ
നമുക്കിന്നു ജയിക്കാം
യേശു താൻ കൂടെയുണ്ടു -
നായകനായെപ്പോഴും

2.

സ്നേഹത്തിൻ കൊടിപിടി -
ച്ചെല്ലാടവും ചുറ്റി നാം
കാഹളങ്ങൾ ഊതുക
വൻ കോട്ടകൾ ഇടിയുമേ

3.

ശത്രുത്വം എന്ന നടു -
മതിലവൻ ഇടിച്ചു
പുത്രത്വത്തിൻ ആവിയെ
തന്നു നമുക്കതിനാൽ

4.

സുവിശേഷക്കൊടിയെ
പിടിച്ചുയർത്തിടുക
സവിശേഷം വിവരിക്ക
കുരിശിന്റെ രഹസ്യം

5.

സത്യമാം അരക്കെട്ടും
നീതിയെന്ന കവചം
സത്യസുവിശേഷ
യത്നച്ചെരിപ്പതും ധരിച്ചു

6.

രക്ഷയിൻ കൊടി
നമുക്കിക്ഷണമുയർത്തണം
രക്ഷപ്പെട്ട ജനത്തിന്റെ
ധൈര്യമവർ കാണുവാൻ

7.

രക്ഷയിൻ ശിരസ്ത്രം
വിശ്വാസമെന്ന പരിച
രക്ഷകന്റെ വചനമാം
ആത്മവാളും ധരിച്ചു

8.

ജയത്തിൻ കൊടിയുണ്ടു
നമുക്കിന്നു പിടിപ്പാൻ
ഭയപ്പെടാൻ അടിമയിൻ
ആവിയല്ല നമുക്ക്

9.

വീരന്മാർക്കാവശ്യം നൽ
ധീരതയതല്ലയോ?
ഭീരുത്വം നമുക്കിനി തീരെ
വേണ്ടാനിശ്ചയം

10.

ജയത്തെ നമുക്കേശുമൂലം
തരുന്നവന്നു
ജയം! ജയം! ഹല്ലേലുയ്യാ!
ഹല്ലേലുയ്യാ! നിരന്തം
(രീതി: "നീയല്ലോ ഞങ്ങൾക്കുളള")
യേശുവിൻ വീരന്മാരെ
ധൈര്യത്തോടെ നടപ്പിൻ
ആശു നമുക്കുണ്ടു ജയം
വൈരിയോടു പൊരുതാൻ