1.
മൃത്യുവിന്നടിമയായ്
ആയിരങ്ങളനുദിനം
നാശത്തിന്റെ പാതയിൽ
പതിച്ചിടുന്നിതാ
അന്ധകാരം ഭൂമിയെയും
കൂരിരുട്ടു ജാതിയെയും
മൂടിടുവാൻ കാലമേറെയില്ലല്ലോ -
ഇല്ലല്ലോ -
2.
ലോകമോഹം വെടിഞ്ഞു നാം
ലോകേയോട്ടം തികച്ചിടാം
പോർക്കളത്തിൽ പോരിന്നായ്
അണിനിരന്നിടാം
കൂടെയുണ്ടു നായകൻ
യൂദയിലെ സിംഹമായ്
ഭയപ്പെടാതെ ധീരമായ്
മുന്നേറിടാം - മുന്നേറിടാം -
3.
കഷ്ടതകളേറ്റവർ
നിന്ദിതരായ് തീർന്നവർ
കർത്തനേശുരാജന്നായ് ത്യാഗമേറ്റവർ
വാങ്ങിടും പ്രതിഫലം
രാജൻസേവ ചെയ്തതാൽ
തേജസ്സിൽ സമ്പൂർണ്ണരായി
വാഴുമേ - വാഴുമേ -
1094
ഉണരുവിൻ! ഉണരുവിൻ!
ഊതുവിൻ കാഹളം!
പോകുവിൻ സുവിശേഷ -
ക്കൊടികളേന്തി നാം