1.
ഏകനാഥൻ യേശുവിൻ ജേതാക്കളെ
ഏകാത്മാവിൻ ബലം ധരിക്കുവിൻ
ശുദ്ധരാകുവിൻ ശക്തരാകുവിൻ
ഘോരനായ ശത്രുവോടു പോരാടുവിൻ
2.
ആത്മാവിൻ സർവ്വായുധങ്ങൾ
നാം ധരിക്കണം
വിശ്വസമാം പരിച ഏന്തണം
അരയ്ക്കു സത്യവും നീതി കവചവും
രക്ഷയിൻ ശിരസ്ത്രവു -
മണിഞ്ഞൊരുങ്ങണം
3.
തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടുനാം
നന്മകളാൽ ജയം വരിക്കേണം
പാപത്തോടു നാം പോരാടണം
പ്രാണത്യാഗത്തോള -
മെതിർത്തു നിൽക്കണം
4.
ശത്രുവോടെതിർക്കുവാൻ
ജയം നേടുവാൻ
ആത്മാവിൻശക്തി സംഭരിക്കുവാൻ
ഉപവസിക്കണം - പ്രാർത്ഥിക്കണം
ഇടവിടാതെ സ്തോത്രത്തിൽ
ജാഗരിക്കണം
1105
സത്യത്തിന്റെ പാതയിൽ
സ്നേഹത്തിൻ കൊടിയുമായ്
സാക്ഷികൾ സമൂഹമേ മുന്നേറിടാം