1.

ഭിന്നതവെടിഞ്ഞിടാം
ജഡസ്വഭാവം നീക്കിടാം
ആത്മാവിലൈക്യത പൂണ്ട്
പുതുതുഗാനങ്ങളാലപിക്കാം

2.

ചൂരച്ചെടിചുവട്ടിൽ
നാം തളർന്നുറങ്ങുകയോ?
ചോരചൊരിഞ്ഞവനായി
നാം വീറോടെ വേല ചെയ്യാം -

3.

നമ്മുടെ പ്രതിയോഗി
അവനലറി വരുന്നുണ്ട്
നിർമ്മലമാനസരായി
നാം ഉണർന്നൊരുങ്ങിടാം -

4.

നിദ്രയിലാണ്ടവരേ വേഗം
ഉണർന്നേഴുന്നേൽപ്പിൻ
നീതിയിൻ സൂര്യനുദിച്ചാൽ
ഇനി നേരം ഏറെയില്ല

1107

ഉണർന്നിടാം ബലം ധരിച്ചിടാം - നാം
ഉത്സുകരായ് ഉന്നതനേശുവിനെ
ഉലകിലുയർത്തിടാം